കൊച്ചി: കാസര്‍ക്കോട് വെടിവെയ്പ് കേസ് സി.ബി.ഐ അന്വേഷിക്കും. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണിത്. ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ കേസ് വാദത്തിനെത്തിയപ്പോഴാണ് സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിച്ചത്.
സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ഇടത് സര്‍ക്കാറിന്റെ നിലപാട്.
വെടിവെയ്പില്‍ മരിച്ച മുഹമ്മദ് ഷഫീഖിന്റെ പിതാവ് മുസ്തഫ ഹാജി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. സംഭവത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു മുസ്തഫ ഹാജിയുടെ വാദം. സിംഗിള്‍ ബെഞ്ച് ഇത് അംഗീകരിക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക