( എടപ്പറമ്പ്-കരിമ്പനക്കല്‍ -പൂന്തലപ്പറമ്പ് നിവാസികള്‍ )
എടപ്പറമ്പ് : അധികൃതരുടെ കടുത്ത അവഗണന മൂലം കാല്‍നടയാത്രപോലും ദുസ്സഹമായ നിലയിലാണ് എടപ്പറമ്പ്-കരിമ്പനക്കല്‍ -പൂന്തലപ്പറമ്പ് റോഡ്. ഈ റോഡിന്റെ എടപ്പറമ്പ് മുതല്‍ കരിമ്പനക്കല്‍ വരെയുള്ള ഭാഗം മാത്രമേ ടാര്‍ ചെയ്തിട്ടുള്ളൂ ഭാക്കി ഭാഗം 3 വര്‍ഷത്തോളമായി ടാര്‍ ചെയ്യാത്ത അവസ്ഥയാണുള്ളത് . എന്നാല്‍ ടാര്‍ ചെയ്ത ഭാഗം തന്നെ റീ ടാറിങ് ചെയ്യാതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. പലവട്ടം പഞ്ചായത്ത് അധികൃതരെയും മെമ്പര്‍മാരുടെയും ശ്രദ്ധയില്‍ പെടുത്തിയ ഈ കാര്യത്തില്‍ ഒരു നടപടിയും എടുക്കാന്‍ പ്ഞ്ചായത്ത് അധികൃതരോ മെമ്പര്‍മാരോ തയ്യാറായീട്ടില്ല. പൊട്ടിപ്പൊളിഞ്ഞറോഡ് നടക്കാന്‍പോലും പ്രയാസമായ നിലയിലാണുള്ളത് . മഴവെള്ളം മൂലമുള്ള വെള്ളപ്പാച്ചിലില്‍ സൈഡ് മതില്‍ കെട്ടാത്ത ഈ റോഡിന്റെ സൈഡുകള്‍ അടര്‍ന്നുവീണ നിലയിലാണുള്ളത്. രാത്രി കാലങ്ങളിലുള്ള യാത്ര ഇതിലും പരിതാപകരമാണ്. തെരുവുവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായ ഈ റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നതാണ്. പലതവണ നിവേദനം നല്‍കീട്ടും ഒരു നടപടിയും എടുക്കാന്‍ കഴിയാത്ത പഞ്ചായത്ത് അംഗങ്ങളുടെ നിലപാട് തികച്ചും പ്രധിഷേധാത്മകമാണ്.
4 comments:
athikrthar moorthaabaaaaaaaad
allangilum bharanathil keriyal avaranganeya.
ഈ റോഡിന്നെ കുറിച്ച വാര്‍ത്ത കൊടുത്തതിനെ അഭിനന്ദിക്കുന്നു , അക്ഷരങ്ങള്‍ കുറച്ചുകൂടി ശരിയായി കൊടുക്കാന്‍ ശരമിക്കുക ,സ്നഹപൂര്‍വം നാട്ടുകാരന്‍ .
എടാ അജ്ഞാതാ നീ ആദ്യം അക്ഷരം നന്നാക്ക് പിന്നെ പോരെ ഉപദേശം ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക