WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

കുടുംബിക്കലില്‍ റിലീഫ് വിതരണം നടത്തി.

(സ്വന്തം ലേഖകന്‍ )
എടപ്പറമ്പ്:കുടുംബിക്കല്‍ യുണിറ്റ് മുസ്ലിം യുത്ത് ലീഗിന്റെ കീഴിലുള്ള ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെറിയ പെരുന്നാളിനൊടനുബന്ധിച്ച് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.മുസ്ലിം യുത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റും മികച്ച പ്രഭാഷകനുമായ മുജീബ് കാടേരി ഉല്‍ഘാടനം ചെയ്തു. എടപ്പറമ്പ് യുണീറ്റ് മുസ്ലിം ലീഗ് സെക്രട്ടറി പൂന്തല മൊയ്തീന്‍ കുട്ടി അധ്യക്ഷനായിരുന്നു.
പ്രദേശത്തെ നൂറൂകുടുംബങ്ങള്‍ക്കാണു റിലീഫ് വിതരണം നടത്തിയത്.
ദാരിദ്ര്യനിര്‍മാര്‍ജന രങ്ങത്ത് ലീഗിന്റെ പ്രതിബദ്ദതയും കാഴ്ചപ്പാടും മുഖ്യ പ്രഭാഷണം നടത്തിയ മുജീബ് കാടേരി വരച്ചുകാട്ടി.ഇത്തരത്തിലുള്ള സത്പ്രവര്‍ത്തികള്‍ കൂടുതല്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തകാട്ടി.
സൈക്കൊ മൂസ്സ,കീരിയാടന്‍ അബൂബക്കര്‍,അലി കൊളക്കണ്ണി തുടങ്ങിയവര്‍ ആശംസകളര്‍പിച്ചു പ്രസംഗിച്ചു.ബ്ലൊക്ക് മെംബെര്‍ പൂന്തല സുലൈമാന്‍ സ്വാഗതവും ആനത്താന്‍ റഷീദ് എന്ന നാണി നന്നിയും പറഞ്ഞു.ഒരു വര്‍ഷത്തിലതികമയി പ്രവര്‍ത്തിച്ചു വരുന്ന ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രദേശത്ത് ഒട്ടേറെ ജീവകാരുണ്ണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.വീട് നിര്‍മാണ ധനസഹായം,
വിവാഹ ധനസഹായം,പൊതുജന പ്രാധാന്യമുള്ള സേവനങ്ങള്‍ എന്നിവ വിപുലമായരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതായി റിലീഫ്സെല്ലിന്റ് മുഖ്യസംഘാടകരായ പി സുലൈമാന്‍,സൈക്കോ മൂസ്സ,കെ അലി,നാണി എന്നിവര്‍ വോയ്സ് ഓഫ് എടപ്പറമ്പിനോട് പറഞ്ഞു.







0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക