എടപ്പറമ്പ് :മഹല്ലില്‍ ഏകദേശം ഒമ്പതു മാസത്തൊളമായി ഖത്തീബായി സേവനം അനുഷ്ടിച്ചിരുന്ന TKM ബഷീര്‍ ദാരിമി തൂത, ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിച്ചുകൊണ്ട് മഹല്ലില്‍ നിന്നു വിട വാങ്ങി.പൂക്കൊട്ടൂര്‍ ടൗണ്‍ ജുമാ മസ്ജിദിലാണു മികച്ച പ്രഭാഷകന്‍ കൂടുയായ ദാരിമിക്ക് ഇനി പുതിയ ചുമതല.മഹല്ല് നിവാസികള്‍ അദ്ദേഹത്തെ ആശ്ളേഷിച്ചു യാത്രയാക്കി. മഹല്ലിലേ പുതിയ ഖത്തീബായി മേല്മുറി ആലത്തൂര്‍ പടിയിലെ അബ്ദുല്‍ മജീദ് ബാഖവി വെള്ളിയാഴ്ച്ച ചുമതലയേല്‍ക്കും.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക