എടപ്പറമ്പ് : പൊള്ളൂന്ന ചൂടില്‍ ബസ് യാത്രക്കാര്‍ക്ക് ആശ്വാസമായൊ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റിയതോടെ എടപ്പറമ്പുകാര്‍ക്ക് ഇനി ബസ് കാത്തിരിക്കാന്‍ ഇടമില്ലാതായി. കഴിഞ്ഞ ദിവസമാണ് പുതിയതായി നിര്‍മ്മിക്കുന്ന ലീഗ് ഓഫീസിനു മുന്‍ബിലുള്ള ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചു നീക്കിയത്. എടപ്പറമ്പിലെ പൌരസമിതി നിര്‍മ്മിച്ച ഈ ഷെഡ് നിര്‍മ്മിക്കുബോള്‍തന്നെ ഉണ്ടായിരുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചു നീക്കിയത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിലനിന്നിരുന്ന ഈ ഷെഡ് പുറകിലുള്ള സ്ഥലത്ത് ബില്‍ഡിങ് നിര്‍മ്മിക്കുബോള്‍ പൊളിച്ചു നീക്കണമെന്നായിരുന്നു വ്യവസ്ഥ. ആനിലക്ക് പൌരസമിതിയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് ഇത് പൊളിച്ചു നീക്കിയത് . എന്തായിരുന്നാലും കഠിന ചൂടില്‍ ബസ് കാത്തിരിക്കാന്‍ പുതിയ ഇടം തേടുകയാണ് എടപ്പറമ്പിലെ നാട്ടുകാര്‍ . പിറകിലുള്ള പീടികകളെ മറക്കാത്ത രീതിയില്‍ പുതിയ ബസ് വെയ്റ്റിങ് ഷെഡ് ഉടന്‍ നിര്‍മ്മിക്കുമെന്ന് പൌരസമിതി അംഗങള്‍ അറിയിച്ചു.
Read more
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011
ദുബയ് റിപ്പോര്‍ട്ടര്‍ ഷറഫുദ്ദീന് യാത്രയപ്പ് നല്‍കി.
എടപ്പറമ്പ് : മുസ്ലിം യൂത്ത്ലീഗിന്റെ സജീവ പ്രവര്‍ത്തകനും ഇപ്പോള്‍ വോയ്സ് ഓഫ് എടപ്പറമ്പിന്റെ ദുബൈ എഡിറ്ററായി ചാര്‍ജെടുത്ത കാഞ്ഞീരങ്ങാടന്‍ ഷറഫുദ്ദീന് വോയ്സ് ഓഫ് എടപ്പറമ്പ് യാത്രയപ്പ് നല്‍കി. ഷറഫുദ്ദീന്‍ ദുബൈയിലെത്തുന്നതോടെ അവിടുത്തെ ജോലി ഒഴിവുകള്‍ , പ്രധാന വാര്‍ത്തകള്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ നാട്ടുകാര്‍ക്ക് ലഭ്യമാവും .നാട്ടില്‍ ലീവിനെത്തിയ ഷറഫുദ്ദീന്‍ യൂത്ത്ലീഗിന്റെ വിവിധ പരിപാടികളില്‍ നിറ സാനിധ്യമായിരുന്നു.
Read more
ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011
അവഗണനയുടെ വക്കില്‍ എടപ്പറമ്പ്-കരിമ്പനക്കല്‍ -പൂന്തലപ്പറമ്പ് റോഡ്
( എടപ്പറമ്പ്-കരിമ്പനക്കല്‍ -പൂന്തലപ്പറമ്പ് നിവാസികള്‍ )
എടപ്പറമ്പ് : അധികൃതരുടെ കടുത്ത അവഗണന മൂലം കാല്‍നടയാത്രപോലും ദുസ്സഹമായ നിലയിലാണ് എടപ്പറമ്പ്-കരിമ്പനക്കല്‍ -പൂന്തലപ്പറമ്പ് റോഡ്. ഈ റോഡിന്റെ എടപ്പറമ്പ് മുതല്‍ കരിമ്പനക്കല്‍ വരെയുള്ള ഭാഗം മാത്രമേ ടാര്‍ ചെയ്തിട്ടുള്ളൂ ഭാക്കി ഭാഗം 3 വര്‍ഷത്തോളമായി ടാര്‍ ചെയ്യാത്ത അവസ്ഥയാണുള്ളത് . എന്നാല്‍ ടാര്‍ ചെയ്ത ഭാഗം തന്നെ റീ ടാറിങ് ചെയ്യാതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. പലവട്ടം പഞ്ചായത്ത് അധികൃതരെയും മെമ്പര്‍മാരുടെയും ശ്രദ്ധയില്‍ പെടുത്തിയ ഈ കാര്യത്തില്‍ ഒരു നടപടിയും എടുക്കാന്‍ പ്ഞ്ചായത്ത് അധികൃതരോ മെമ്പര്‍മാരോ തയ്യാറായീട്ടില്ല. പൊട്ടിപ്പൊളിഞ്ഞറോഡ് നടക്കാന്‍പോലും പ്രയാസമായ നിലയിലാണുള്ളത് . മഴവെള്ളം മൂലമുള്ള വെള്ളപ്പാച്ചിലില്‍ സൈഡ് മതില്‍ കെട്ടാത്ത ഈ റോഡിന്റെ സൈഡുകള്‍ അടര്‍ന്നുവീണ നിലയിലാണുള്ളത്. രാത്രി കാലങ്ങളിലുള്ള യാത്ര ഇതിലും പരിതാപകരമാണ്. തെരുവുവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായ ഈ റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നതാണ്. പലതവണ നിവേദനം നല്‍കീട്ടും ഒരു നടപടിയും എടുക്കാന്‍ കഴിയാത്ത പഞ്ചായത്ത് അംഗങ്ങളുടെ നിലപാട് തികച്ചും പ്രധിഷേധാത്മകമാണ്.
Read more
എടപ്പറമ്പ് : അധികൃതരുടെ കടുത്ത അവഗണന മൂലം കാല്‍നടയാത്രപോലും ദുസ്സഹമായ നിലയിലാണ് എടപ്പറമ്പ്-കരിമ്പനക്കല്‍ -പൂന്തലപ്പറമ്പ് റോഡ്. ഈ റോഡിന്റെ എടപ്പറമ്പ് മുതല്‍ കരിമ്പനക്കല്‍ വരെയുള്ള ഭാഗം മാത്രമേ ടാര്‍ ചെയ്തിട്ടുള്ളൂ ഭാക്കി ഭാഗം 3 വര്‍ഷത്തോളമായി ടാര്‍ ചെയ്യാത്ത അവസ്ഥയാണുള്ളത് . എന്നാല്‍ ടാര്‍ ചെയ്ത ഭാഗം തന്നെ റീ ടാറിങ് ചെയ്യാതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്. പലവട്ടം പഞ്ചായത്ത് അധികൃതരെയും മെമ്പര്‍മാരുടെയും ശ്രദ്ധയില്‍ പെടുത്തിയ ഈ കാര്യത്തില്‍ ഒരു നടപടിയും എടുക്കാന്‍ പ്ഞ്ചായത്ത് അധികൃതരോ മെമ്പര്‍മാരോ തയ്യാറായീട്ടില്ല. പൊട്ടിപ്പൊളിഞ്ഞറോഡ് നടക്കാന്‍പോലും പ്രയാസമായ നിലയിലാണുള്ളത് . മഴവെള്ളം മൂലമുള്ള വെള്ളപ്പാച്ചിലില്‍ സൈഡ് മതില്‍ കെട്ടാത്ത ഈ റോഡിന്റെ സൈഡുകള്‍ അടര്‍ന്നുവീണ നിലയിലാണുള്ളത്. രാത്രി കാലങ്ങളിലുള്ള യാത്ര ഇതിലും പരിതാപകരമാണ്. തെരുവുവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായ ഈ റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നു വരുന്നതാണ്. പലതവണ നിവേദനം നല്‍കീട്ടും ഒരു നടപടിയും എടുക്കാന്‍ കഴിയാത്ത പഞ്ചായത്ത് അംഗങ്ങളുടെ നിലപാട് തികച്ചും പ്രധിഷേധാത്മകമാണ്.
വെള്ളിയാഴ്‌ച, സെപ്റ്റംബർ 23, 2011
'മൂക്ക് പൊത്താതെ നടക്കാന്‍വയ്യ'
എടപ്പറമ്പ് : ഇന്ന് വൈകിട്ട് മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എടപ്പറമ്പില്‍ പരേതനായ കാസിം കാക്കയുടെ പീടികക്ക് പിന്നിലുള്ള കിണര്‍ മണ്ണിട്ടു നികത്തിയതിനു പിന്നിലുള്ള പൊല്ലാപ്പാണ് ഇതിനെല്ലാം കാരണമായത്. തൊട്ടപ്പുറത്ത് മുന്മ്പുണ്ടായിരുന്ന കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരുന്ന കുഴി മാന്തിയത് ദുര്ഗന്ധം വമിപ്പിക്കുന്ന അഴിക്കുവെള്ളം അങ്ങാടിയിലേക്ക് ഒഴുകുന്നതിനു കാരണമായി, നിമിഷ നേരംകൊണ്ട് എടപ്പറമ്പ് ആകെ മലിന ജലം കൊണ്ട് നിറഞ്ഞു. നാട്ടുകാരും യാത്രക്കാരും ദുര്‍ഗന്ധം കാരണം മൂക്ക്പൊത്തി നടന്നു നീങ്ങി. ഈ മലിനജലം ഒഴുകുന്നത് അടുത്തുള്ള തോട്ടിലേക്കാണ് .പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന കാലമായതിനാല്‍ തോട്ടില്‍നിന്നും കുളിക്കുന്നവര്‍ക്ക് ഇത് ഭീഷണിയായിരിക്കുകയാണ്.
Read more
വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011
എടപ്പറമ്പ് ലീഗ് ഓഫീസിനു കുറ്റിയടിച്ചു
എടപ്പറമ്പ് : യൂണിറ്റ് മുസ്ലിം ലീഗ് ഓഫീസ് നിര്‍മ്മാണത്തിന് തുടക്കമായി. 22-09-2011 വ്യാഴം വൈകുന്നേരം 4.30ന് അരിമ്പ്ര ബപ്പു സാഹിബ് കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പൂന്തല മമ്മദിശ്ശകുട്ടി ഹാജ്ജി പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കി. ഓഫീസ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സൈകോ മൂസ്സ അധ്യക്ഷനായിരുന്നു, മലപ്പുറം മണ്ടലം മുസ്ലിം ലീഗ് പ്രസിഡന്റ് പി. വീരാന്‍കുട്ടിഹാജ്ജി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസി. കെ.പി അബൂബക്കര്‍ ഹാജ്ജി,ജനറല്‍ സെക്രട്ടറി ടി. മൂസ്സ ഹാജ്ജി, ട്രഷറര്‍ എം .സി. ഷാഹു ഹാജ്ജി, യൂത്ത്ലീഗ് മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി വി. ടി ഷിഹാബ് മാസ്റ്റര്‍,ബ്ലോക്ക് മെമ്പര്‍ പൂന്തല സുലൈമാന്‍,കെ.എം . സി. സി പ്രധിനിധികളായ റൌഫ് പൂകോടന്‍, ഷറഫുദ്ദീന്‍, മൂസ്സക്കുട്ടി തുടങിയവര്‍ സംബന്ധിച്ചു. നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ വി.കെ ബാപ്പു സ്വാഗതവും നിര്‍മ്മാണ കമ്മിറ്റി കണ്‍വ്വീനര്‍ പൂന്തല മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
ചടങ്ങിനു ശേഷം നടന്ന ട്ടീ പാര്‍ട്ടിക്ക് ബഷീര്‍ പൂകോടന്‍, പൂകോടന്‍ ജാഫര്‍ , നിസാര്‍ പൂകോടന്‍ , ഇല്‍യാസ്, മുഹമ്മദിഷ, മുഹമ്മദ് ബങ്കാളന്‍ , നമീര്‍ , അബു കീരിയാടന്‍ , മുജീബ്, ശംസു തുടങിയവര്‍ നേത്രത്വം നല്‍കി.
സ്പേസ് എഞ്ചിനിയറിങ് കോണ്ട്രാക്റ്റിങ് കണ്‍സള്‍ട്ടന്‍സി ഉടമ പൂകോടന്‍ സുലൈമാന്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
Read more
ചടങ്ങിനു ശേഷം നടന്ന ട്ടീ പാര്‍ട്ടിക്ക് ബഷീര്‍ പൂകോടന്‍, പൂകോടന്‍ ജാഫര്‍ , നിസാര്‍ പൂകോടന്‍ , ഇല്‍യാസ്, മുഹമ്മദിഷ, മുഹമ്മദ് ബങ്കാളന്‍ , നമീര്‍ , അബു കീരിയാടന്‍ , മുജീബ്, ശംസു തുടങിയവര്‍ നേത്രത്വം നല്‍കി.
സ്പേസ് എഞ്ചിനിയറിങ് കോണ്ട്രാക്റ്റിങ് കണ്‍സള്‍ട്ടന്‍സി ഉടമ പൂകോടന്‍ സുലൈമാന്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011
ലീഗ് കമ്മറ്റിയുടെ കീഴിലുള്ള കുറി തുടങ്ങി
എടപ്പറമ്പ്: ലീഗ് കമ്മിറ്റി നടത്തുന്ന കുറിക്ക് തുടക്കമായി,മാസാന്തം ഒരു നറുക്കിനു 6000 രൂപ നിരക്കിൽ മൂന്ന് ലക്ഷം രൂപ നികത്തിക്കൊടുക്കുന്ന ഈ കുറി മാസംതോറും ഇരുപതാം തിയ്യതിക്കാണു നറുക്കെടുപ്പ്. തീർത്തും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള ഈ കുറി കേരളത്തിലെ ആദ്യത്തെ പ്രാദേശിക കമ്പ്യൂട്ടർ വൽകൃത കുറിയാണ്. ഇതിനാവശ്യമായ സോഫ്റ്റ് വെയർ സഹൽ ആണ് വികസിപ്പിച്ചെടുത്തത്. ഇനിയും കുറിയിൽ കൂടാൻ താല്പര്യമുള്ളവർക്ക് കമ്മറ്റിയുമായി ബന്ധപ്പെടാം.
മൂസ്സ സൈക്കൊ 9847854174. പൂന്തല സുലൈമാൻ 9846973518.
അൻവർ 9846719481 സി മുഹമ്മദ് മാസ്റ്റർ 9645126173.
ജാഫർ പാലീരി 9946647050 പൂന്തല ഉബൈസ് 9745859254.
Read more
മൂസ്സ സൈക്കൊ 9847854174. പൂന്തല സുലൈമാൻ 9846973518.
അൻവർ 9846719481 സി മുഹമ്മദ് മാസ്റ്റർ 9645126173.
ജാഫർ പാലീരി 9946647050 പൂന്തല ഉബൈസ് 9745859254.
സാഹിത്യോൽസവ് 2011"ഉജ്ജ്വലമായി.
"
.
എടപ്പറമ്പ്: .എസ് എസ് എഫ് ഒഴുകൂർ സെക്ടർ സാഹിത്യോൽസവ് സമാപിച്ചു.എടപ്പറമ്പ് ദാറുൽ ഹുദാ സുന്നി മദ്രസ്സയിൽ അരങ്ങേറിയ പരിപാടിയിൽ സെക്ടരിനു കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിനു വിദ്ദ്യാർഥികൾ മാറ്റുരച്ചു.
വിളമ്പര ജാഥയോടെ ആരമ്പിച്ച പരിപാടി കെ പി അബ്ദുറഹ്മാൻ സഖാഫി ഒഴുകൂർ ഉദ്ഘാടനം ചെയ്തു. കാരാട്ടുപറമ്പ് യൂണിറ്റ് ജേതാക്കളായി.രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കളത്തിപറമ്പ് യൂണിറ്റും എടപ്പറമ്പ് യൂണിറ്റും നേടി.
Labels:
നാട്ടു വാര്ത്ത,
പ്രോഗ്രാമുകള്,
മത സംഘടനകള്
കുറ്റിയടിക്കൽ വ്യാഴായ്ച
എടപ്പറമ്പ്;യൂണിറ്റ് ലീഗ് ഓഫീസിന്റെ കുറ്റിയടിക്കൽ കർമം 22ന് വ്യാഴായ്ച വൈകുന്നേരം നാല് മണിക്ക് നടക്കും.അരിമ്പ്ര ബാപ്പു സാഹിബ് ഉദ്ഘാടനം ചെയ്യും. മ്സ്ലിം ലീഗിന്റെ പഞ്ചയത്ത് നേതാക്കൾ സംബന്ധിക്കും.
തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011
ഒരു പ്രത്യേക അറിയിപ്പ്
എടപ്പറമ്പ് ലീഗ് കമ്മറ്റി നടത്തുന്ന കുറിയിൽ ഏതാനും നറുക്കിനു കൂടി ചാൻസുണ്ട്
ഉടൻ ബന്ധപ്പെടുക. അൻവർ.9846719481.
സ്കൂൾ ഗ്രൗണ്ടിലൊരു കല്ല്യാണം.
( സ്വന്തം ലേഖകൻ )
നെരവത്ത്:സ്കൂൾ ഗ്രൗണ്ടിൽ കല്ല്യാണ പന്തൽ സാധാരണം.എന്നാൽ കല്ല്യാണ വീട് തന്നെ സ്കൂൾ ഗ്രൗണ്ടിലാക്കിയാലോ?.ഒഴുകൂർ നെരവത്ത് ആലുങ്ങൽ സൈതലവിയുടെ മകൾ റാഷിദയും വിളയിൽ സ്വദേശി ഹബീബ് റഹ്മാനും തമ്മിലുള്ള വിവാഹത്തിനാണ് നെരവത്ത് ജി എം യു പി സ്കൂൾ ഗ്രൗണ്ട് വേദിയായത്.നാട്ടുകാരുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന സൈതലവി,വീട്ടു പരിസരത്ത് എല്ലാവരേയും ഉൾകൊണ്ടുള്ള വേദി ഒരുക്കാൻ സാധിക്കാത്തതിനാലാണ് ഗ്രൗണ്ടിൽ കല്ല്യാണ സെറ്റിട്ടത്.റോഡ് വക്കും വിശാലമായ പാർക്കിങ്ങും കൂട്ടം കൂടി നിന്നു സംസാരിക്കാനുള്ള ഒഴിഞ്ഞ സ്ഥലവും ഒക്കെയായി ഗ്രൗണ്ടിലെ കല്ല്യാണം കെങ്കേമമായി. കല്യാണത്തിന് പ്രമുഖ രാഷ്ട്രീയ-മത-സാമൂഹ്യ നേതാക്കൾ ഉൾപെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.രണ്ടയിരത്തോളം ആളുകൾ പങ്കെടുത്ത കല്യാണം നാട്ടുകാർക്ക് വേറിട്ട അനുഭവമായി മാറി.
ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011
സ്റ്റുഡന്റ് ഡയറി പ്രകാശനവും സമാജ ഉദ്ഘാടനവും
എടപ്പറമ്പ്:പാലീരി ദാറുൽ ഹിക്കം ഹയർസെക്ക്ണ്ടറി മദ്രസ്സയിൽ സ്റ്റുഡന്റ് ഡയറി പ്രകാശനവും സമാജവും തുടർന്ന് സി ഡി ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു. സ്റ്റുഡന്റ് ഡയറി പ്രകാശനം പഞ്ചായത്ത് വൈസ്പ്രസി. വി.പി അബൂബക്കർ മാസ്റ്റർ ബങ്കാളത്ത് ഇജാസിനു ഡയറി നൽകികൊണ്ട് നിർവ്വഹിച്ചു. കുട്ടികൾ ഭാവിയുടെ പ്രതീക്ഷകളാണ്,നാളെയുടെ നായകന്മാരും പ്രവർത്തകരും ഇവരിലാണുള്ളത്.മലീമസമായ ചുറ്റുപാടിൽ അവർ തകർന്ന്പോകരുതെന്നും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം അപകടം വരുത്തുകയേയുള്ളൂ എന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം ഉദ്ബോധിപ്പിച്ചു.എസ് കെ എസ് ബി വിയുടെ സമാജത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. മദ്രസ്സാ പ്രസിഡന്റ് വി കെ ബാപ്പു ആധ്യക്ഷനായിരുന്നു.സി ഡി ലൈബ്രറിയുടെ ഉദ്ഘാടനം ബാപ്പു നിർവഹിച്ചു. മദ്രസ്സ സിലബസ, പരീക്ഷാകലണ്ടർ,രക്ഷിതാക്കൾക്കുള്ള നിർദേശങ്ങൾ,പഠനപ്രവർത്തനങ്ങൾ,വിദ്ദ്യാർഥികൾക്കുള്ള നിർദേശങ്ങൾ,അധ്യാപക-രക്ഷകർത്ര ആശയവിനിമയങ്ങൾ,ഫീസ് സൻബന്ദമായ കാര്യങ്ങൾ,കുട്ടികളുടെ ദൈനംദിന ജീവിത സംബന്ദിയായ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപെടുന്ന സമ്പൂർണ ഡയറീയാണു പുറത്തിറക്കിയത്. റഷീദ് ഫൈസി,മുഹമ്മദലി ഫൈസി,മദ്രസ്സ സെക്രട്ടറി കെ മുഹമ്മദലി എന്നിവർ ആശംസകളർപിച്ചു സംസാരിച്ചു.കുഞ്ഞാലൻ കുട്ടി മുസ്ലിയാർ സ്വാഗതവും സദർ മുഅല്ലിം അലവിക്കുട്ടി ഫൈസി നന്ദിയും പറഞ്ഞു.
ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011
കുറി നടത്തുന്നവരുടെ തലവേധനക്ക് പരിഹാരം
എടപ്പറമ്പ് : ചിട്ടികളോ...കുറിയോ.. ഏതുമാകട്ടെ നിങ്ങളെ സഹായിക്കാൻ ഇനി സോഫ്റ്റ് വെയറും. എടപ്പറമ്പിൽ താമസിക്കുന്ന ബി ടെക് വിദ്യാർത്ഥിയായ സഹൽ ആണ്'കുറി'സോഫ്റ്റ് വെയറിനു രൂപം നൽകിയത്. 'ഇ-കുറി' എന്ന് പേരിട്ടിരിക്കുന്ന ഒട്ടേറെ സൗകര്യങ്ങളുള്ള ഈ പ്രോഗ്രാം കുറി നടത്തുന്നവരുടെ തലവേധന കുറക്കുമെന്നതു തീർച്ചയാണ്. പുതിയ ആളുകളെ ചേർകുന്നതോടെ അവർ അതിൽ രജിസ്റ്റർ ചെയ്യപ്പെടും, ഒരു കുറ്റിയിൽ നാലുപേരുണ്ടങ്കിൽ അവരെ പ്രത്യേകം ചേർകുന്നതിനും ഇതിൽ സൗകര്യമുണ്ട്. പണം നൽകാനുള്ളവരുടെ വിവരം, പണം അടച്ചവരുടെ വിവരം, കുറി ലഭിച്ചവരുടെ വിവരം എന്നിങ്ങനെ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വേണമെങ്കിൽ വെത്യസ്ഥ വിവരങ്ങൾ പ്രിന്റെടുത്ത് സൂക്ഷിക്കാനും പറ്റും. ഈയിടെ പൂർത്തീകരിച്ച ഈ പ്രോജക്റ്റിനു ആവശ്യക്കാർ ഏറെയാണ്, പുതുതായി തുടങ്ങാനിരിക്കുന്ന യൂത്ത്ലീഗ് കുറി ഈ സോഫ്റ്റ് വെയറിലൂടെ നടത്തുന്നതിലൂടെ ആദ്യത്തെ കമ്പ്യൂട്ടർ വൽകൃത കുറി എന്ന പേർ ലീഗ് കുറിക്ക് ലഭിക്കും., കൂടുതൽ വിവരങ്ങൾക്ക് സഹ്ലുമായി ബന്ദപ്പെടാം
e-mail : mohammedsahl@gmail.com
Ph: 9037230437
Read more
e-mail : mohammedsahl@gmail.com
Ph: 9037230437
വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2011
സാഹിത്യോത്സവ് 2011
എടപ്പറമ്പ്: എസ്.എസ്.എഫ് സെക്റ്റർ കമ്മറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന 'ഒഴുകൂർ സെക്റ്റർ സാഹിത്യോത്സവ് '18-09-2011 ഞായർ എടപ്പറമ്പ് ദാറുൽ ഹുദാ സുന്നി മദ്രസ്സയിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം ഡോ. നസീറുള്ള നിർവ്വഹിക്കും. പുതു തലമുടക്ക് അവരുടെ സാഹിത്യപരമായ കഴിവുകൾ പുറത്ത്കൊണ്ട് വരുന്നതിനുവേണ്ടി വർഷം തോറും നടത്തുന്ന ഈ പരിപാടിയിൽ മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പ്രസംഗം, കഥാ രചന, കവിതാരചന, മാലപ്പാട്ട്, ക്വിസ്സ് തുടങ്ങീ അനേകം പരിപാടികൾ ഉൾപെടുന്നു.
Read more
വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011
ഇനി ഡോക്‌ടര്‍മാര്‍ ഒരു മൗസ് ക്ലിക്കകലെ; എന്റെ കേരളാ ഡോട്ട് കോം ഹെല്‍ത്ത് ലോഞ്ച് ചെയ്തു
ദുബൈ: ദൈനം ദിന ജീവിതത്തില്‍ ഉപയോഗപ്രദമായ വിവിധ വെബ് സേവനങ്ങളിലധിഷ്ഠിതമായ മലയാളത്തിലെ ഏറ്റവും വലിയ വെബ് പോര്‍ട്ടലായി ഒരുങ്ങുന്ന എന്റെ കേരളാ ഡോട്ട് കോമിന്റെ ഹെല്‍ത്ത് സെക്‌ഷന്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് ലോഞ്ച് ചെയ്തു. ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് ഉദ്‌ഘാടനച്ചടങ്ങ് സംഘടിക്കപ്പെട്ടത്
ദുബൈയിലെ പ്രഗല്‍ഭരായ ആയുര്‍വേദ ഹോമിയോപ്പതി അലോപ്പതി ഡോക്‌ടര്‍മാര്‍ ഒരു കുടക്കീഴില്‍ ഒരുമിക്കുന്നു എന്നതാണ് എന്റെ കേരളാ ഡോട്ട് കോം ഹെല്‍ത്ത് സെക്‌ഷന്റെ പ്രത്യേകത. സൗജന്യമായി ആര്‍ക്കും ഡോക്‌ടര്‍മാരോട് സംശയങ്ങള്‍ ചോദിക്കുവാനും ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ നല്‍കിയ മറുപടികളും ലേഖനങ്ങളും വായിക്കുവാനും വെബ് സൈറ്റിലൂടെ സാധിക്കുന്നു. മികച്ച പ്രതികരണമാണ് സൈറ്റിന്റെ ബീറ്റ വേര്‍ഷനു ലഭിച്ചത്
എന്റെ കേരളാ ഡോട്ട് കോമിന് ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈയിലെ പ്രഗല്‍ഭരായ ആയുര്‍വേദ ഹോമിയോപ്പതി അലോപ്പതി ഡോക്‌ടര്‍മാര്‍ ഒരു കുടക്കീഴില്‍ ഒരുമിക്കുന്നു എന്നതാണ് എന്റെ കേരളാ ഡോട്ട് കോം ഹെല്‍ത്ത് സെക്‌ഷന്റെ പ്രത്യേകത. സൗജന്യമായി ആര്‍ക്കും ഡോക്‌ടര്‍മാരോട് സംശയങ്ങള്‍ ചോദിക്കുവാനും ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ നല്‍കിയ മറുപടികളും ലേഖനങ്ങളും വായിക്കുവാനും വെബ് സൈറ്റിലൂടെ സാധിക്കുന്നു. മികച്ച പ്രതികരണമാണ് സൈറ്റിന്റെ ബീറ്റ വേര്‍ഷനു ലഭിച്ചത്
എന്റെ കേരളാ ഡോട്ട് കോമിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഈ സൗമ്യ സാനിധ്യം പന്ത്രണ്ടാം വർഷത്തിലേക്ക്.
എടപ്പറമ്പ്:
പാലീരി ദാറുൽഹികം മദ്രസ്സയിൽ കുഞ്ഞാലൻ കുട്ടി മുസ്ലിയാരുടെ സേവനം ഒരു വ്യാഴവട്ടം പിന്നിടുകയാണു.സൗമ്യമായ തന്റെ സാനിധ്യം കൊണ്ട് എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയ ഈമാത്രകാ മുഅല്ലിം ദാറുൽഹികം മദ്രസ്സയുടെ പുരോഗതിയിലെ അഭിവാജ്യഘടകമാണു.പെരുമാറ്റത്തിലെ എളിമയും ജോലിയിലെ ആത്മാർഥതയുമാണു അദ്ദേഹത്തിന്റെ കൈമുതൽ. ഡിഗ്രികളുടെ ഭാരമില്ലെങ്കിലും വിദ്ദ്യാർഥികളുടെ മന:ശാസ്ത്രമറിഞ്ഞു അധ്യാപനംനടത്താൻ അദ്ദേഹത്തിനുള്ളകഴിവ് എടുത്ത്പറയേണ്ടതാണു.ഏറ്റവും ഇളയ പ്രായത്തിലുള്ള കുട്ടികൾ പഠിക്കുന്ന ഒന്നാം ക്ലാസിൽ വളരെ മനോഹരമായാണു ഉസ്താദ് പഠിപ്പിക്കുന്നത്.രണ്ടായിരത്തിലാണു അദ്ദേഹം മദ്രസ്സയിൽ മുഅല്ലിമായി സേവനമാരംഭിക്കുന്നത്.നീണ്ട പതിനൊന്ന് വർഷത്തിനിടെഒരുപാട് അധ്യാപകർ ദാറുൽഹികം മദ്രസ്സയിൽ ജോലി ചൈതിരുന്നെങ്കിലും വിദ്ദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട ഉസ്താദാകാൻ കഴിഞ്ഞത് കുഞ്ഞാലൻ കുട്ടി മുസ്ല്യാർക്കാണു.
മദ്രസ്സയിലെ ഏറ്റവും മുതിർന്ന അധ്യാപകനായ ഉസ്താദിന്റെ ഉപദേശങ്ങൾ സദർ മുഅല്ലിം അടക്കമുള്ള മറ്റു ഉസ്താദുമാർ അങ്ങേയറ്റം ബഹുമാനത്തോടെയാണു പരിഗണിക്കുന്നത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഉസ്തദിന്റ് ശൈലി അധ്യാപകർക്കിടയിൽ ഐക്യത്തിന്റെ പാതയൊരുക്കുന്നു.മദ്രസ്സമാനേജ്മെന്റ് കമ്മിറ്റിക്കും ഉസ്താദിന്റെ പക്വമായ സമീപനങ്ങളിൽ പൂർണ ത്രപ്തി.മദ്രസ്സയുടെ പുരോഗതിയും വിദ്ദ്യാർഥികളുടെ ക്ഷേമവുംമാത്രം മുന്നിൽകണ്ട് പ്രവർത്തിക്കുന്ന,ഒട്ടേറെ ശിശ്യഗണങ്ങളുള്ള ഉസ്തദിനെ എടപ്പറമ്പുകാരും സ്നേഹാദരങ്ങളോടെയാണു കാണുന്നത്.ഇനിയും ദീർഘകാലം മദൃസ്സക്കും എടപ്പറമ്പിനും ഉസ്താദിന്റെ സ്നേഹവും കരുതലും ഉണ്ടാകട്ടേയെന്നു നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും പ്രത്യാശിക്കുന്നു.ഒഴുകൂർ വളവിൽ സ്വദേശിയായ ഉസ്താദിനു ഭാര്യയുംമൂന്ന് മക്കളൂമാണുള്ളത്.എഞ്ചിനീയറിങ്ങ് ബിരുദ്ധാരിയായമൂത്ത മകൻ ഗൾഫിൽ ജോലിനോക്കുകയാണു.
ചൊവ്വാഴ്ച, സെപ്റ്റംബർ 13, 2011
മുസ്ലിം ലീഗ് ഓഫീസ് നിർമ്മാണ ഫണ്ട് ഉത്ഘാടനം ചെയ്തു
എടപ്പറമ്പ് :എടപ്പറമ്പ് യൂണിറ്റ് മുസ്ലിം ലീഗ് ഓഫീസ് നിർമ്മാണ ഫണ്ട് ഉത്ഘാടനം നിർമ്മാണ കമ്മിറ്റി ചെയർമാൻ കൊളക്കണ്ണി മൂസ്സയിൽ നിന്നും ആദ്യ ഘഡു സ്വീകരിച്ചുകൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പണിക്കർകണ്ടി ബാപ്പു അധ്യക്ഷത വഹിച്ചു., പൂകോടൻ റൗഫ്, കെ.ഷറഫുദ്ദീൻ, പി.നിസാർ, പി.അബ്ദുറഹിമാൻ, പി.സുലൈമാൻ, മൊയ്തീൻ കുട്ടി, വി.കെ ബാപ്പു, എൻ അൻവർ, സി.മുഹമ്മദ് മാസ്റ്റർ, പി.ജാഫർ, ചേകുരായിൻ ഹാജ്ജി, പി.ഉബൈസ്,എ.നാണി, നമീർ കളത്തിങ്ങൽ തുടങ്ങിയവർ സംബന്ദിച്ചു.
തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2011
എടപ്പറമ്പ് യുണിറ്റ് മുസ്ലിം ലീഗ് കമ്മിറ്റി കുറി ആരംഭിക്കുന്നു.
എടപ്പറമ്പ് യുണിറ്റ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിൽ ഒരു കുറി ആരംഭിക്കുന്നു.മാസാന്തം ഒരു നറുക്കിനു 6000 രൂപ നിരക്കിൽ മൂന്ന് ലക്ഷം രൂപ നികത്തിക്കൊടുക്കുന്ന തരത്തിലായിരിക്കും കുറി.ഇരുപതാം തിയ്യതിയായിരിക്കും നറുക്കെടുപ്പ്., എടപ്പറമ്പിന്റെ ഹ്രദയ ഭാഗത്തുള്ള കമ്മിറ്റി വിലക്ക് വാങ്ങിയ സ്ഥലത്ത് ലീഗ് ഓഫീസ് നിർമിക്കാനുള്ള ധന ശേഖരണാർഥമാണു കുറി ആരംഭിക്കുന്നത്. ബങ്കാളൻ മുഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥ്ലം ഏതാനും ആഴ്ചകൾക്ക്മുമ്പാണു ലീഗ്കമ്മിറ്റി വാങ്ങിയത്.
Read more
ഓഫീസ് നിർമാണത്തിനും കുറി നടത്തിപ്പിനുമായി സൈക്കോ മൂസ്സ ചെയർമാനും യുണിറ്റ് ലീഗ് സെക്രട്ടറി പൂന്തല മൊയ്തീൻകുട്ടി കൺവീനറുമായി പതിനൊന്നംഗ ഉപസമിതി ഇന്നലെ ചേർന്ന ലീഗ് കൺവൻഷനിൽ രൂപീകരിച്ചു.എത്രയും പെട്ടന്ന് ഓഫീസ് പണി പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.ഫുജൈറ കെ എം സി സി നേതാവ് കെ ഷറഫുദ്ദീൻ യോഗം ഉൽഘാടനം ചെയ്തു. ലീഗ് പ്രസിഡന്റ് പുളിക്കൽ ചേക്കുരായീൻ ഹാജി അധ്യക്ഷനായിരുന്നു.
പ്രദേഷത്തെ ലീഗ് പ്രവർത്തകരുടെ ഒരുപാട്കാലത്തെ അഭിലാഷമാണു ഇതോടെ പൂവണിയുന്നത്.വളരെ പെട്ടന്ന് നിർമാണം തുടങ്ങുമെന്നും മുഴുവൻ ലീഗ് പ്രവർത്തകരും അനുഭാവികളും പദ്ധതിയുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയർമാൻ മൂസ്സ 'വോയ്സ് ഓഫ് ഏടപ്പറമ്പ'നോട്പറഞ്ഞു.കുറിയിൽചേരാൻ താല്പര്യമുള്ളവർ തഴെകാണുന്ന നമ്പ്രുകളിൽ വിളിക്കണമെന്നും ചെയർമാൻ അറിയിച്ചു.
മൂസ്സ സൈക്കൊ 9847854174. പൂന്തല സുലൈമാൻ 9846973518.
അൻവർ 9846719481 സി മുഹമ്മദ് മാസ്റ്റർ 9645126173.
ജാഫർ പാലീരി 9946647050 പൂന്തല ഉബൈസ് 9745859254.
പ്ളസ് വൺ ക്ളാസ് ഉൽഘാടനം ചെയ്തു
. anwar paleeri
എടപ്പറമ്പ്:പാലീരി ദാറൂൽഹിക്കം മദ്രസ്സയിൽ പ്ളസ് വൺ ക്ളാസ് മഹല്ല് ഖാളി അബ്ദുൽ മജീദ് ബാഖവി ഉൽഘാടനം ചെയ്തു.ഉസ്താദുമാരുടെയും വിദ്ദ്യാർഥികളുടെയും താല്പര്യാർഥം രണ്ടുവർഷമായി നടന്നുവന്നിരുന്ന ക്ളാസ് കമ്മറ്റി ഔദ്യോഗികമായി ഏറ്റെടുക്കുകയായിരുന്നു.
മൊറയൂർ റയിഞ്ചിൽ തന്നെ ആദ്യമായിട്ടാണു ഒരു സ്ഥാപനത്തിൽ പ്ളസ് വൺ ക്ളാസ് തുടങ്ങുന്നത്.മുഹമ്മദലി ഫൈസിക്കാണു ചുമതല നൽകിയിരിക്കുന്നത്.അടുത്ത വർഷത്തോടെ പ്ളസ്റ്റു കൂടി ആരംഭിക്കാൻ മജീദ് ബാഖവി ആഹ്വാനം ചെയ്തു.ഒന്നാം തരത്തിലെ വിദ്ദ്യാർഥികൾക്കുള്ള പാഠപുസ്തക വിതരണവും ബാഖവി നിർവഹിച്ചു.ചടങ്ങിൽ മദ്രസ്സാ പ്രസിഡന്റ് വി കെ ബാപ്പു അധ്യക്ഷനായിരുന്നു.സദർ മുഅല്ലിം അലവിക്കുട്ടി ഫൈസി സ്വാഗതവും മദ്രസ്സ സെക്രട്ടറി കെ മുഹമ്മദലി നന്ദിയും പറഞ്ഞു.
വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011
വിപുലമായ ഓണാഘോഷപരിപാടികളുമായി ബാലസംഘം
എടപ്പറമ്പ്:ബാലസംഘം എടപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ഓണാഘോഷപരിപാടി ഈ വർഷം വിപുലമായ രീതിയിൽ നടന്നു. കെ.പി. കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ കലാപരമായ കഴിവുകൾ പുറത്ത്കൊണ്ട് വരുന്നതിനും വളർത്തുന്നതിനും വേണ്ടി നടത്തുന്ന വിവിധ തരത്തിലുള്ള പരിപാടികളിൽ അച്ഛനമ്മമാർകായി പ്രത്യേകം കളികളും ഉൾപെടുത്തി.മൊറയൂർ പഞ്ചായത്തിലെ വിവിധ തുറകളിൽനിന്നുള്ള 150ൽ പരം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ആഘോഷ പരിപാടിയെ ധന്യമാക്കിയത് . രസകരമായ വിവിധ കലാ-വിനോദ പരിപാടികളുമായി ഓണാഘോഷം ശ്രദ്ദേയമായി. ഓരോ യൂണിറ്റിൽനിന്നും 3 പേർ വീതം എന്ന നിലയിൽ 5 യൂണിറ്റിൽ നിന്നായി തിരഞ്ഞെടുത്തവരെ ഉൾകൊള്ളിച്ച് ഇന്ത്യ,കേരളം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരം വിജ്ഞാനപ്രദമായി. കൂടാതെ പൂക്കള മത്സരം, ഓണപ്പാട്ട്, നാടൻ പാട്ട്, ബലൂൺ പൊട്ടിക്കൽ മത്സരം, കലം പൊട്ടിക്കൽ തുടങ്ങീ 15ഓളം പരിപാടികൾ നടന്നു. നിറഞ്ഞ മനസ്സുമായി കൂട്ടായ്മയുടെ കെട്ടുറപ്പ് വിളിച്ചോതിയ ആഘോഷ പരിപാടികൾകൊടുവിൽ പഞ്ചായത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 250ഓളം പേർക്ക് ഓണസദ്യയുമൊരുക്കി,ഓണാഘോഷം വേറിട്ട അനുഭവമായി. ഇത്ര വിപുലമായ രീതിയിൽ ഇതാദ്യമായാണ് നടക്കുന്നതെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു. ഏതായാലും വരും വർഷങ്ങളിലും ഇതിൽ കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ബാല സംഘം പ്രവർത്തകരും നാട്ടുകാരും.
Read more
ഓണാഘോഷപരിപാടിയിൽനിന്ന്
വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011
മടവൂർ സി.എം. വലിയുള്ളാഹി ആണ്ട് നേർച്ച എടപ്പറമ്പ് ദാറുൽ ഹിക്കം മദ്രസ്സയിൽ വെച്ച് നടന്നു
എടപ്പറമ്പ്: വർഷം തോറും നടത്തിവരാറുള്ള മടവൂർ സി.എം. വലിയുള്ളാഹി ആണ്ട് നേർച്ച എടപ്പറമ്പ് ദാറുൽ ഹിക്കം മദ്രസ്സയിൽ വെച്ച് നടന്നു. എടപ്പറമ്പ് മഹല്ല് ഖാളി അബ്ദുൽ മജീദ് ബാഖവി നേർച്ചയോടനുബന്ദിച്ച മൗലീദ് പാരായണത്തിനു നേത്രത്വം നൽകി തുടർന്ന് അന്നദാനവും നടന്നു. മറ്റു നേർച്ചകൾകെല്ലാം ചുക്കാൻ പിടിക്കുന്ന കാഞ്ഞീരങ്ങാടൻ മുഹമ്മദ് ഹാജി തന്നെയാണ് ഈ നേർച്ചക്കും മുന്നിട്ടിറങ്ങിയത്. എല്ലാ വർഷവും ശവ്വാൽ മാസത്തിലാണ് ഈ നേർച്ച നടക്കുന്നത്. ദാറുൽ ഹിക്കം മദ്രസ്സ സദർ മുഅല്ലിം അലവിക്കുട്ടി ഫൈസി പുല്ലാര, കുഞ്ഞാലങ്കുട്ടി മുസ്ലിയാർ, റഷീദ് ഫൈസി, മുഹമ്മദലി ഫൈസി എന്നിവർ സന്നിഹിതരായി.
Read more
ബുധനാഴ്‌ച, സെപ്റ്റംബർ 07, 2011
എടപ്പറമ്പ് ജുമാ മസ്ജിദിന് ഇനി പുതിയ ഖാളി
എടപ്പറമ്പ് : എടപ്പറമ്പ് ജുമാ മസ്ജിദിൽ പുതിയ ഖാളിയായി മലപ്പുറം ആലത്തൂർപടി സ്വദേശി അബ്ദുൽ മജീദ് ബാഖവി സ്ഥാനമേറ്റു. 9 മാസമായി എടപ്പറമ്പ് മുൻ ഖാളി TKM ബഷീർ ദാരിമി തൂത്ത ഇക്കഴിഞ്ഞ പെരുന്നാളിനാണ് സ്ഥാനമൊഴിഞ്ഞത്. പുതിയ ഖാളിയെ വരവേൽക്കാനെത്തിയ എടപ്പറമ്പ് മഹല്ല് കമ്മിറ്റി അംഗങ്ങൾക്ക് ഊഷ്മളമായ സ്വീകരണമാണ് ഖാളിയുടെ വീട്ടിൽ നിന്നും ലഭിച്ചത്. വി.കെ ബാപ്പു, സൈകോ ബിച്ചി, ബിച്ചി , പികെ.മുഹമ്മദ്,മഹല്ല് സെക്രട്ടറി പി.ഉബൈസ്, സുലൈമാൻ മുസ്ലിയാർ, സൈകോ മൂസ്സ,വി.കെ അബു, തുടങ്ങിയവരാണ് ഖാളിയെ വരവേൽകുന്നതിനെത്തിയത് .പുതിയ ഖാളി വരുന്ന വെള്ളിയാഴ്ച് വിസ്വാസികളെ അഭിസംബോധനം ചെയ്ത് സംസാരിക്കും. എടപ്പറമ്പ് മഹല്ലിലെ ഓരോ ആളുകളുമായും അടുത്ത ബന്ദം പുലർതുന്നതിനും, മതപരമായ കാര്യങ്ങളിൽ ഉപദേശിക്കുന്നതിനും ,സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിനും പുതിയ ഖാളിക്ക് ക്ഴിയും എന്ന പ്രതീക്ഷയിലാണു നാട്ടുകാർ.