എടപ്പറമ്പ്:ദാറുല്‍ ഹുദാ സുന്നിമദ്രസക്കും എടപ്പറമ്പിനും ഇത് അഭിമാന മുഹൂര്‍ത്തം.ഈ വര്‍ഷത്തെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാംതരം പൊതുപരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ കെ സി റിന്ഷയാണു നാടിന്റെ അഭിമാനപാത്രമായത്.എടപ്പറമ്പ് പിലാകണ്ടിയില്‍ കാരാട്ടുചാലി സലീമിന്റെയും ഹഫ്സത്തിന്റെയും മൂത്തമകളായ റിന്‍ഷ അഞ്ചാണ്ട് പിന്നിട്ട ദാറുല്‍ ഹുദാ സുന്നി മദ്രസ്സയിലെ ആദ്യ റാങ്ക് ജേതാവ്കൂടിയാണു.
എടപ്പറമ്പുകാരും റിന്‍ഷയുടെ റാങ്ക്നേട്ടത്തില് അഭിമാനിക്കുകയാണു.നേരത്തെ ദാറുല്‍ഹിക്കം മദ്രസ്സ പാലീരിയില്‍ നിന്ന് കോടാലി അബ്ദുല്‍ സലാം സല്മാനിയും കാഞ്ഞിരങ്ങാടന്‍ അബ്ദുസ്സലാമും ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം തരം പൊതു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണു റിന്ഷയിലൂടെ വീണ്ടും എടപ്പറമ്പില്‍ റാങ്കിന്റെ തിളക്കമെത്തുന്നത്.ദാറുല്‍ഹുദാ മദ്രസ്സാ മാനേജ്മെന്റ് കമ്മിറ്റി ഉള്‍പെടെ വിവിധ സഘടനകള്‍ റിന്‍ഷയെ അഭിനന്ദിച്ചു.
വോയ്സ് ഓഫ് എടപ്പറമ്പിനു വേണ്ടി അലിഗഢ് റാങ്ക്ജേതാവു കൂടിയായ NP അബ്ദുല്‍ അസീസിന്റെ നേത്രത്വത്തില്‍ പ്രവര്‍ത്തകര്‍ റിന്‍ഷയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.
4 comments:
congragulaion Miss Rinsha
ഈ ഒരു വിജയം നാടിന്റെ അഭിമാനമാണ് മറ്റുള്ളവര്‍ക് ഇത്
ഒരു പ്രോജതനമാവട്ടെ പടച്ചവന് നിന്നെ അനുഗ്രഹിക്ക്കട്ടെ rinsha ആമീന്‍
congragulaion
തീര്ഗയുസ് നല്ക്കട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക