തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011
ഹനീഫയും കച്ചവടക്കാരനായി.
എടപ്പറമ്പ്: ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം ഹനീഫ താൽകാലികമായി ഗൾഫിനോട് വിടപറഞ്ഞു.ഏതാനുംമാസമായി നാട്ടിലുള്ള ഹനീഫ ഇവിടെ എന്തെങ്കിലുമൊരു ബിസ്നസ് ആരംഭിക്കുന്നതിനുള്ള അന്ന്വേഷണത്തിനിടെയാണു പൂക്കോടൻ ബഷീർ തൊട്ടിയിൽ ഗഫൂറിന്റെ കടയെക്കുറിച്ച് പറയുന്നതും അത് വാങ്ങിക്കൊടുക്കുന്നതും.ബഷീർ തന്നെ ഒരു ഓട്ടോയും കച്ചവടമാക്കിക്കൊടുത്തു.പഴയ കച്ചവടക്കാരനായ കുട്ട്യാപ്പുക്കക്കും മകന്റെ പദ്ധതിയോട് താല്പര്യം. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവും പ്രചോദനമായി. എന്നാൽ പിന്നെ കച്ചവടം നടക്ക്ട്ടെയെന്നായി ഹനീഫയും.എടപ്പറമ്പിന്റെ ഹ്രദയ ഭഗത്തെ കട അങ്ങനെ ഹനീഫയുടെ ഉടമസ്ഥ്തയിലായി.
പണ്ട് നെരവത്ത് ഒരുപാട്കാലം പീടിക നടത്തിയ കുട്ട്യാപ്പുക്കക്കും ഇതുപഴയ കാലത്തേക്കുള്ള തിരിച്ചുപോക്കായി.വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി കച്ചവടക്കരനിലേക്കുള്ള തിരിച്ചുപോക്ക്.(നെരവത്ത് യു പി സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മാർക്കു കുറഞ്ഞതിന്റെ നിരാശയിൽ പുറത്തിറങ്ങുന്ന കുട്ടികൾക്ക് സ്ലേറ്റിൽ മാർക്ക് തിരുത്തി ഉയർന്ന മാർക്ക് നൽകി(15 മാർക്ക് 75 മാർക്കാക്കി, 10>100,5>50 എന്നിങ്ങനെ) സന്തോഷത്തൊടെ വീട്ടിലേക്ക് പറഞ്ഞയക്കുന്ന ആ പഴയ നമ്പർ ഇവിടെയും പയറ്റുമോഎന്തോ?)
ഏതായാലും ഓട്ടോയും കടയും കൂടി നല്ലനിലയിൽ മുന്നോട്ടു പോകുന്നു. വിരസമായ പ്രവാസ ജീവിതത്തിന്റെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും കുടുംബസമേതമുള്ള ഉല്ലാസ ജീവിതത്തിലേക്കെത്തിയതിന്റെ ത്രില്ലിലാണു ഹനീഫ ഇപ്പോൾ.
1 comments:
Haneefaaa..... ijjum....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക