WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ഞായറാഴ്‌ച, ഓഗസ്റ്റ് 07, 2011

അബ്ദുറഹിമാന്‍ എടപ്പറമ്പിന്‌ ഒന്നാം റാങ്ക്

പാപ്പിനിശ്ശേരി വെസ്റ്റ്‌: സമസ്ത കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൌതിക വിദ്യാഭ്യാസ സമുച്ചയമായ ജമിഅ: അസ്-അദിയ്യ ഇസ്ലാമിയ്യ അറബിക് & ആര്‍ട്സ് കോളേജ് അദ്യയാന വര്‍ഷത്തെ അല്‍ അസ്-അദി പരീക്ഷ ഫലം പ്രസ്ദീകരിചചു. മലപ്പുറം മോരയൂര് എടപ്പറമ്പ് സ്വദേശി അബ്ദുറഹ്മാന്‍.ഇ.കെ. ഒന്നാം റാങ്ക് കരസ്തമാക്കി. തൃക്കരിപ്പൂര്‍ ഉടുംബുന്തല സ്വദേശി റാംശാദ് രണ്ടാം റാങ്കും പയ്യന്നൂര്‍ കാറമേല്‍ സ്വദേശി മൂന്നാം റാങ്കും കരസ്ഥമാക്കി നന്തി ദാറുസ്സലം അറബിക് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെയും ആയിഷകുട്ടിയുടെയും മകനാണ് അബ്ദുറഹ്മാന്‍ . ഉടുംബുന്തലയിലെ ടി.പി. മുഹമ്മദലിയുടെയും ഫാത്തിമയുടെയും മകനാണ് റാംശാദ്, പരേതനായ കാറമേല്‍ അബൂബക്കറിന്റെയും ആയിഷബിയുടെയും മകനാണ് ഇര്‍ഫാന്‍ .
ഖുര്‍ആന്‍, ഹദീസ്, ഉസൂലുല്‍ ഫിഖ് ഹ്, അറബി സാഹിത്യം, മന്തിക്ക് , ഗോള ശാസ്ത്രം, തച്ചു ശാസ്ത്രം തുടങ്ങിയ മത വിഷയങ്ങളില്‍ അവഗാഹം നെടുന്നതോടപ്പം കാലിക്കറ്റ് സര്‍വകാല ശാലയുടെ ബിരുദാനന്തര ബിരുദവും ഐ.ടി.രംഗത്ത് മികച്ച പരീഷിലനവും നെടിയാണ് അസ്-അദി ബിരുദദാരികള്‍ പുറത്തിറങ്ങുന്നത്. കടപ്പാട് : http://www.skssfnews.com

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക