
വികസനവും കരുതലുമെന്ന മുദ്രാവാക്യം പ്രവര്‍ത്തികളിലൂടെ നടപ്പാക്കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് നൂറു ദിനം പൂര്‍ത്തിയാക്കുന്നു. സംഭവബഹുലമായിരുന്നു സര്‍ക്കാരിന്റെ ആദ്യദിനങ്ങള്‍. ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന തോന്നലുണ്ടാക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് കുറഞ്ഞ നാളുകള്‍ കൊണ്ടുതന്നെ സാധിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയം. സുതാര്യതയാണ് സര്‍ക്കാരിന്റ്റെ മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് വെബ്കാസ്റിംഗ് വഴി ഇരുപത്തിനാല് മണിക്കൂറും ലോകം മുഴുവന്‍ കാണുന്നു. ലോക മാധ്യമങ്ങള്‍പോലും ഇതിനെ പ്രശംശിച്ചിട്ടുണ്ട് സര്‍ക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ല. എല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന സന്ദേശം നല്‍കുന്ന ഈ മഹത്തായ മാതൃക ലോകത്ത് ഏതു ഭരണകൂടത്തിനു സാധിക്കും?.
പെട്രോളിന്റ്റെയും ദീസലിന്ററെയും അധിക നികുതി ഒഴിവാക്കിയതായിരുന്നു സര്‍ക്കാരിന്റ്റെ ആദ്യ തീരുമാനം. തുടര്‍ന്നങ്ങോട്ട് ജന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്രയായിരുന്നു. കാസര്‍ക്കോട്ടേ എന്ടോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി അച്ചുതാനന്തന്‍ ചെയ്തതുപോലെ ഉച്ചയുണ് ഒഴിവാക്കുകയല്ല,അവര്‍ക്ക് വേണ്ടി ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രി നേരിട്ടെത്തി നല്‍കുകയാണ് ചെയ്തത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അവഗണിച്ചവരെ ഓരോരുത്തരെയായി ഈ സര്‍ക്കാര്‍ ദുരിതജീവിതത്തില്‍നിന്നും കരകയറ്റി. ചെങ്ങറയിലെ പട്ടികജാതിക്കാരുടെ സമരം, അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നം, മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സമരം എന്നിവ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അവശവിഭാകത്തോടുള്ള യു ഡി എഫിന്റ്റെ പ്രതിബദ്ധത തെളിയിക്കുന്നു. ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തകരുല്ല്പെടെ സമൂഹതിന്റ്റെ എല്ലാ തുറകളിലുള്ളവരും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രശംസിക്കുന്നത് നാം കണ്ടതാണ്.
വികസനക്കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന്റ്റെ നാളുകളാണ് വരാന്‍ പോകുന്നതെന്നാണ് സര്‍ക്കാരിന്റ്റെ ദിശാബോതമുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ബോധ്യപ്പെടുന്നത്. വന്‍ പ്രതീക്ഷകളുയര്‍ത്തിയാണ് സ്മാര്‍ട്സിറ്റി,കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം,കണ്ണൂര്‍ വിമാനത്താവളം തുടങ്ങി കഴിഞ്ഞ സര്‍ക്കാര്‍ അടയിരുന്ന പദ്ധതികളെല്ലാം യു ഡി എഫ് നിര്‍മാനപപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വ്യവസായ നിക്ഷേപം ആഘര്‍ഷിക്കുന്നതിനുവേണ്ടി നടത്തുന്ന എമെര്‍ജിംഗ് കേരള പരിപാടികൂടി കഴിയുന്നതോടെ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയും.
മലപ്പുറം ഉള്‍പെടെ നാല് മെഡിക്കല്‍ കോളേജുകള്‍, തിരൂരിലെ മലയാളം സര്‍വകലാശാല, മലയാളം ഒന്നാം ഭാഷയാക്കല്, പ്ലസ്ടു സീറ്റു വര്‍ധിപ്പിക്കല്‍, സ്കൂളുകളില്‍ തലയെന്നല്‍ നിര്‍ത്തി അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കല്‍, പതിനായിര അധ്യാപകരുടെ നിയമനം അങ്ങീകരിക്കല്‍, വിദ്യാഭ്യാസ മേഖലയിലെ ഫലപ്രതമായ ഇടപെടല്‍, ഒട്ടേറെ സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവയൊക്കെ നൂറു ദിനം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന്റ്റെ തലയിലെ പൊന്‍തൂവലുകലാണ്. നൂറു ദിന കര്‍മപരിപാടി പൂര്‍ത്തിയാകുന്ന സെപ്. 11 നു അതിന്റ്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കുമ്പോള്‍ സര്‍ക്കാരിന്റ്റെ ദിശ നേര്‍ രേഖയിലാനെന്നു നമുക്ക് കൂടുതല്‍ ബോധ്യപ്പെടും. . . .
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക