ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2011
"ബൈത്തുറഹ്മ' ശിലാസ്ഥാപനം [ by anwar]
"ബൈത്തുറഹ്മ' ശിലാസ്ഥാപനം ഇന്ന്
മലപ്പുറം: മുസ്ലിംലീഗ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ്
മുഹമ്മദലി ശിഹാബ് തങ്ങളുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ
നിര്‍ധനരായ 151 കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് മുനിസിപ്പല്‍ മുസ്ലിംലീഗ്
കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന "ബൈത്തുറഹ്മ' ഭവനങ്ങളുടെ
ശിലാസ്ഥാപന കര്‍മ്മം ഇന്ന് വൈകുന്നേരം 4.00 മണിക്ക് ജില്ലയിലെ 151
കേന്ദ്രങ്ങളില്‍ നടക്കും. പത്ത് കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവ്
വരിക. മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മറ്റൊരു വേറിട്ട
പദ്ധതിയില്‍ പത്ത് മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്ന "ബൈതുറഹ്മ'
ഭവനങ്ങളുടെ താക്കോല്‍ദാനം മെയ് ഒന്നിനാണ് നടക്കുക.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക