ശനിയാഴ്‌ച, ഓഗസ്റ്റ് 20, 2011
ദുരിതമനുഭവിക്കുന്നവര്‍ക്ക് കനിവേകാന്‍ മഹല്ല് കമ്മറ്റിയുടെ "കനിവ്"
എടപ്പറമ്പ്:മഹല്ലുനിവാസികളുടെ ദുരിതങ്ങള്‍ക്ക് കൈത്താങ്ങായി എടപപറമ്പ് മഹല്ല് കമ്മറ്റിയുടെ മാതൃകാപ്രവര്‍ത്തനം മൂന്നുവര്‍ഷം പിന്നിടുകയാണ്. "കനിവ്"എന്നപേരില്‍ മഹല്ല് കമ്മറ്റിയുടെ കീഴില്‍ ആരംഭിച്ച റിലീഫ്സെല്ല് ഒരുപാടുപേര്‍ക്ക് അനുഗ്രഹമാകുകയാണ്. നിത്യരോഗത്തിനടിമപ്പെട്ടു സ്ഥിരമായിമരുന്നുകഴിക്കുന്നവര്‍ക്ക് മാസംതോറും സാമ്പത്തികസഹായംനല്കി അവരുടെ പ്രയാസത്തില്‍ "കനിവും പങ്കാളിയാകുന്നു. പാവപ്പെട്ടവരുടെ വിവാഹത്തിനും വീട്‌നിര്‍മാന്നത്തിനും ചെറിയതോതിലെങ്കിലും സഹായിക്കാന്‍ "കനിവിന്റെ കരങ്ങളെത്തുന്നു. അടിയന്തിരമായിവരുന്ന ആശുപത്രി ചെലവുകള്‍, പാവപ്പെട്ടവരുടെ മയ്യിത്ത്‌പരിപാലനം എന്നിവക്കും മഹല്ല് നിവാസികള്‍ക്ക് "കനിവിന്റെ കൈത്താങ്ങ് ലഭിക്കുന്നു. എല്ലാവേള്ളിയായ്ച്ചയും പള്ളിയില്‍നിന്നെടുക്കുന്ന ബക്കറ്റുകലക്ഷനിലൂടെയാണ് "കനിവിലേക്ക് വിഭവസമാഹരണം നടക്കുന്നതു. സത്പ്രവര്‍ത്തനം വിപുലീകരിക്കാന്‍തന്നെയാണ് ചെയര്‍മാന്‍ ഇകെ ഉസ്താദിന്റെയും കണവീനാര്‍ പൂന്തല ഉവൈസിന്റെയും നേത്രത്തത്തിലുള്ള കമ്മറ്റി ശ്രമിക്കുന്നത്. പക്ഷേ പൊതുജനങ്ങള്‍ നിര്‍ലോഭമായി സഹകരിച്ചെങ്കില്‍ മാത്രമേ "കനിവിന്റെ" പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ മാത്ര്കാപ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കാളികളാകാം. "തെണ്ടല്‍ സര്ടിഫിക്കട്റ്റ്" നല്‍കി പാവപ്പെട്ടവരെ കയ്യൊഴിയുന്ന മഹല്ല് കമ്മറ്റികള്‍ കണ്ണുതുറന്നു കാണട്ടെ ഈ സ്വയംസഹായ മാത്രക. .
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക