എടപ്പറമ്പ്: ബദ്ര്‍ ധീര പോരാളികളുടെ സ്മരണ പുതുക്കി എടപ്പറമ്പില്‍ ആണ്ട് നേര്‍ച്ച നടത്തി,നേര്‍ച്ചയുടെ ഭാഗമായി എടപ്പറമ്പ് മഹല്ല് കമ്മറ്റിയുടെ കീഴില്‍ മൗലൂദ് പാരായണവും അന്നദാനവും നടന്നു.എല്ലാവര്‍ഷവും നേര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുന്നത് കാഞ്ഞീരങ്ങാടന്‍ അഹമ്മദ് ഹാജ്ജിയാണ്..പതിവുപോലെ ഈ വര്‍ഷവും തുടക്കത്തില്‍ തന്നെ അഹമ്മദ് ഹാജ്ജി നിറ സാനിധ്യമായി.. നേര്‍ച്ചക്ക് മാറ്റ് കൂട്ടാന്‍ പതിവുപോലെ കൂട്ടിന് കമ്മദ് കാക്കയും ,അബു എളാപ്പയും ,കീരിയാടന്‍ മുഹമ്മദ് കാക്കയും...പിന്നെ പറയണോ...ഗള്‍ഫില്‍ നിന്നും ലീവെടുത്ത് നാട്ടിലെത്തിയ ജംഷീറുംകൂടിയായപ്പോള്‍ അന്നദാനത്തിന് മാറ്റുകൂടി. കൂടാതെ കൊടിയില്‍ ഹൈദര്‍ ഹാജ്ജിയുടെ പതിവ് സ്പെഷല്‍ പൂളയും...ചുരുക്കി പ്പറഞ്ഞാല്‍ എടപ്പറമ്പുകാര്‍ക്ക് ഈ ദിവസം ആഘോഷം തന്നെയാണ്... എടപ്പറമ്പ് മഹല്ലില്‍ പെട്ട 400ഓളം കുടുംബങ്ങള്‍ക്കാണ് ഇറച്ചി വിതരണം നടത്തിയത്. എല്ലാ വര്‍ഷവും ഇറച്ചി വേവിച്ചാണ് നല്‍കിയിരുന്നത് എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വേവിക്കാതെ പൊതികളാക്കിയാണ് നടക്കുന്നത്. നേര്‍ച്ചയായി നല്‍കിയ വസ്തുക്കള്‍ ലേലം ചെയ്താണ് ഇതിനുവെണ്ടി പണം കണ്ടത്തിയത്.
ഫോട്ടോ : നിസാര്‍ പൂകോടന്‍
2 comments:
ഉസാറായിംം
അബുഎളാപ്പയുടെ ഇറച്ചിവെട്ട് കാണാനായി.ഇനിയും ഇത്തരം പോസ്റ്റുകളയക്കണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക