വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011
കുളിരണിയിപ്പിച്ച 'കുളിര്‍മ'യെ തകര്‍ക്കുന്നവര്‍
സ്വന്തം ലേഖകന്‍: ഒഴുകൂര്‍ ഗവണ്‍മെന്‍റ് യു.പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ 'കുളിര്‍മ' പദ്ധതിയിലൂടെ നട്ട വൃക്ഷങ്ങള്‍ എടപ്പറമ്പിനെ പ്രകൃതിയുടെ പച്ചപ്പ് നിറച്ച് കുളിരണിയിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഒഴുകൂര്‍ ഗവണ്‍മെന്‍റ് യു.പി സ്കൂള്‍ പരിസര പ്രദേശങ്ങളില്‍ 'കുളിര്‍മ' പദ്ധതിയിലൂടെ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചത് ,ശുചിത്ത പരിപാലനം ലക്ഷ്യമിട്ടുള്ള 'വെടിപ്പ്' പദ്ധതിയും ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്നുണ്ട് .എടപ്പറമ്പില്‍ 'കുളിര്‍മ'യിലൂടെ വൃക്ഷങ്ങള്‍ നട്ടത് ഫിഫ ക്ലബ്ബായിരുന്നു, എന്നാല്‍ ഒരുവശത്ത് കുളിര്‍മയുടെയും,വെടിപ്പിന്‍റ്റെയും വിജയം പറയുംബോള്‍ മറുവശത്ത് എടപ്പറമ്പില്‍ കാണുന്ന ചില പരിസര മലിനീകരണ പ്രവര്‍ത്തനങ്ങള്‍ പറയാതെ വയ്യ .വിവിധ കച്ചവട പീടികയില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍ റോഡരികില്‍ നിക്ഷേപിക്കുന്നതിലൂടെ ചെറിയതോതിലെങ്കിലും പരിസര മലിനീകരണം ഇവിടെ നടക്കുന്നു.മഴ പെയ്യുന്നതോടെ ഇത്തരം അവശിഷ്ടങ്ങള്‍ ജീര്‍ണ്ണിച്ച് വലിയ രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാം,ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെതിരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നമ്മുടെ നാട് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അവശിഷ്ടങ്ങള്‍ യഥാസ്ഥാനത്ത് നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ കച്ചവടം നടത്തണ്ട!,അല്ലങ്കില്‍ വലിയ കുഴിയില്‍ നിക്ഷേപിക്കുക. പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതിലൂടെ അവര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്,ഇത്തരം ആളുകളെ നിലക്ക് നിറുത്തേണ്ടത് നമ്മുടെ ഉത്തരവാധിത്തമാണ്, വോയ്സ് ഓഫ് എടപ്പറമ്പ് ഇതിലൂടെ ഇവിടെ പ്രതിഷേധം അറിയിക്കുന്നു, നിങ്ങള്‍ക്കും കമന്‍റ് ബോക്സിലൂടെ പ്രതിഷേധം രേഖപ്പെടുത്താം



1 comments:
മലിനപ്പെടുത്തുന്നവരുടെ ചിലവില്‍ ക്ലീനിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്തണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക