എടപ്പറമ്പ്:"ആദ്യമേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണിയും" എന്ന സ്തിഥിയായി മഴക്കാലമായപ്പോല്‍ റോഡിന്. രണ്ടു വര്‍ഷത്തിലധികമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡിന് നേരേ അധികാരികള്‍ കണ്ണടക്കുകയാണ്. എടപ്പറമ്പ് അങ്ങാടിയില്‍ നിന്നും കുടുമ്പിക്കല്‍ വരെയുള്ളഭാഗം മഴ കനത്തതോടേ ആകെ തകര്‍ന്നിരിക്കുകയാണ്. ഇതുമൂലം വാഹനങ്ങള്‍കും കാല്‍നടയാത്രക്കാര്‍കും റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. എത്രയുംപെട്ടന്നുതന്നെ റോഡ് ഗതാഗതയോഗ്യമാക്കനമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിനുനെരെയുള്ള അവഗണനയില്‍ യുത്ത് ലീഗ് കമ്മിറ്റി പ്രേതിഷേതിച്ചു. സൈക്കോ മൂസയുടെ നേത്രത്വത്തില്‍ യുത്ത് ലീഗ് പ്രവര്‍ത്തകര്‍ പി ഉബൈദുള്ള എം എല്‍ എ; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിടന്റ്റ് പി കെ കുഞ്ഞു, ബ്ലോക്ക് മെമ്പര്‍ പി സുലൈമാന്‍, പഞ്ചായത്ത് പ്രസിഡന്റ് ബി സകീന എന്നിവര്‍ക്ക് നിവേദനം നല്‍കി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക