തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011
സ്വാതന്ത്ര്യ ദിനത്തില്‍ എടപ്പറമ്പില്‍ കാണാനായത്
എടപ്പറമ്പ്: ഒട്ടേറെ സഘടനകളുണ്ടായീട്ടും ഒരു പ്രവര്‍ത്തനവും നടത്താത്ത സഘടനകളാണ് സ്വാതന്ത്ര്യദിനത്തില്‍ എടപ്പറമ്പില്‍ കാണാനായത് ,ആകെ പറയാന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ചെറിയ എന്നാല്‍ നാടിന് വലിയ ഉപകാരമുള്ള പ്രവര്‍ത്തനം മാത്രം. എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിയുടെ നേത്രത്വത്തില്‍ എടപ്പറമ്പ് ഓഫീസ് പരിസരം ശുചീകരിക്കുകയും അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് ശാഹുല്‍ ഹമീദ് നേത്രത്വം നല്‍കി. ഒട്ടേറെ സഘടനകളുടെ കേന്ദ്രങ്ങളില്‍ പരതീട്ടും ഒരു തോരണം പോലും കാണാനായില്ല. റംസാനായത്കൊണ്ടും ,ഒട്ടേറെ ആളുകള്‍ ഗള്‍ഫിലായതിനാലുമാണ് ഈ പ്രാവശ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേറ്റതെന്ന് ബന്ദപ്പെട്ടവര്‍ അറിയിച്ചു.എല്ലാ പ്രാവശ്യവും ആശംസാ ബോര്‍ഡുകളും, പായസ വിതരണവും , മറ്റു വൈവിധ്യമായ പരിപാടികളും ഇവിടെ പതിവായിരുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക