വൃതം ഒരു കവചമാണ് തിരുനബി പഠിപിച്ചിരിക്കുന്നു വ്രതാനുഷ്ടാനത്തിലൂറെ ഒരുപാട് മഹത്തായ ഗുണങ്ങളാണ് വിശ്വാസി സമൂഹം കൈവരിക്കുന്നത് . എന്തും ത്വജിക്കാനുള്ള മനക്കരുത്ത് , ഏതു പ്രകോപനങ്ങണിലും കൈവെടിയാത്ത ക്ഷമ, അതിരുകളില്ലാത്ത മനുഷ്യസ്നേഹം, മാനുഷിക കൂട്ടായ്മയും ഐശ്വര്യവും. ഈ ഗുണങ്ങള്‍ മുറുകെ പിടിച്ച് പാവപ്പെട്ടവന് അത്താണിയായി, മര്‍ദ്ധിതന്റെ മോചനമായി മാറാന്‍ ശ്രമിക്കനെമെന്ന പ്രടിക്ഞ്ഞയുടെ ദിനമാണ് പെരുന്നാള്‍.
പവിത്രതയുറടെയും മുക്തിയുറെയും പുണ്യ നാളുകളിലൂടെ , പാരത്രിക മോക്ഷത്തിന്റെ ഉല്‍കര്‍ഷ നിമിശങ്ങളിലൂടെ വൃതം സഹനത്തിന്റെയും സഹാനുഭൂതിയുടെയും ദാരിദ്ര്യത്തിന്ടെയും നൂതന പാഠങ്ങള്‍ റമളാന്‍ നമ്മെ വീണ്ടും ഓര്‍മപ്പെടുത്തി. റമളാനിലൂടെ നാം ആവാഹിച്ച പവിത്രതയുടെ പ്രഥമ ആഘോഷ ദിനമാണ് ഈതുല്‍ ഫിത്വര്‍.
പുത്തന്‍ പുടവകളും ഉടയാടകളുമണിഞ്ഞു അത്തര്‍ പൂശി പള്ളിയിലേക്ക് പോകുംബോഴും മക്കളെ പള്ളിയിലേക്ക് പറഞ്ഞയക്കുംബോഴും നമ്മുടെ ഹൃദയാന്തരങ്ങളില്‍ ഉയര്‍ന്നുവരുന്നത് സ്നേഹവും വാത്സല്യവും മുറ്റിയ സവിശേഷ വികാരമല്ലേ ?, അത് നിലനിര്‍ത്താനായാല്‍ നമ്മുടെ സാമൂഹിക ചുറ്റുപാടും വൈയക്തിക ബന്ദങ്ങളും എത്രമാത്രം ഉജ്വലമായിരിക്കും ?. ഹൃതയം തുറന്നുള്ള ഒരു പുഞ്ചിരി , സ്നേഹമയമായ ഒരു ആലിംഗനം , പെരുന്നാളിലാവുമ്പോള്‍ അത് കൂടുതല്‍ അഗാതവും ഹൃദ്യവുമായിരിക്കും . സാമൂഹിക വയക്തിക വിദ്വേഷങ്ങള്‍ ഉരുകിയൊലിച്ച് സൗഹൃദാന്തരീക്ഷത്തിന്റെ ബന്ദങ്ങള്‍ സ്ഥാപിക്കലാവും അതിന്റെ ഫലം . അതാണ് ഈദിന്റെ പൊരുള്‍.
പെരുന്നാള്‍, ശരീരങ്ങളുടെ മാത്രമല്ല, മനസ്സുകളുടെ കൂടി ആഘോഷമാണ് ഹൃദയത്തിന്റെ ഉല്ലാസ വേളയാണ്, നിറമയമായ പൂക്കളോ കര്‍ണാന്ദകരവും ദൃശ്യാ നന്ദകരമെന്നു കരുതപ്പെടുന്ന ശബ്ദ കൊലാഹലങ്ങലോ ഇല്ലതിരുന്നിട്ടുപോലും ഈദ് അതി തീവ്രമായ ഒരു അനുഭൂടിയായി ത്തീരുന്നതു അതുകൊണ്ടാണ് . വ്രതത്തിലൂടെ അതി മൈത്രിയിലായ മുസ്ലിം ഉമ്മത്തിന്റെ നിറവിലാണ് ഈദിന്റെ സൗകുമാര്യത കുടികൊള്ളുന്നത് . പള്ളികളിലും ഈദുഗാഹുകളിലും മറ്റു പൊതു സ്ഥലങ്ങളിലും സമ്മേളിക്കുന്ന സ്നേഹ സംഗമങ്ങളിലൂറെ ഈദിന്റെ പൊലിമ ഇതര മതസ്ഥര്‍ക്ക് കൂടി അനുഭവഭേദ്യമാക്കാന്‍ കഴിയുന്നു.
"അല്ലാഹു അക്ബര്‍ .....അല്ലാഹു അക്ബര്‍ ........അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍... വലില്ലാഹു അല്ലാഹു അക്ബര്‍... .......അല്ലാഹു അക്ബര്‍ വാലില്ലാ ഇല്‍ഹംദ്"
-സുബൈര്‍ പൂന്തല-
2 comments:
അല്ലാഹു അക്ബര്‍ വാലില്ലാ ഇല്‍ഹംദ്
ഈ സന്ദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ലേഖകന്‍ ശ്രമിക്കുമോ ,,,,,,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക