സ്വന്തം ലേഖകന്‍
പൂന്തലപ്പറമ്പ്: അങ്ങാടിയിലെ മിസ്ബാഹുസ്സുന്ന മദ്രസ്സയില്‍ നടന്ന ഇഫ്താര്‍ മീറ്റ് ജനപങ്കാളിത്തം കൊണ്ടും യുവാക്കളുടെ കര്‍മ കുഷലത കൊണ്ടും ശ്രദ്ധേയമായി. പൂന്തലപ്പരമ്പിലെ വിവിധ യുവജന സംഘടനകളുടെ കൂട്ടായ്മയിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ജാതിമത ഭേതമന്ന്യേ എല്ലാ വിഭാഗം ജനങ്ങളും പരിപാടിയില്‍ ആദ്യാവസാനം പങ്കാളികളായി എന്നത് ഒരുപക്ഷെ പൂന്തലപ്പറബിന്റെ മാത്രം പ്രത്യേകതയാവാം. യുവാകളും മുതിര്‍ന്നവരും കുട്ടികളും ഒരേമനസ്സോടെ പ്രവര്‍ത്തിക്കുന്നത് അവിടം സാധാരണമാണ്. രണ്ടു ദിവസമായി വന്‍ ഒരുക്കങ്ങളാണ് അങ്ങാടി കേന്ദ്രീകരിച്ചു നടന്നുവന്നിരുന്നത്. ഈ യുവ കൂട്ടായ്മയില്‍ ഒരുക്കിയ വിഭവ സമൃധമായ നോമ്പ് തുറക്ക് മുന്നൂറോളം പേര്‍ പങ്കെടുത്തു. പി ടി ഹനീഫ, പൂന്തല ഉബൈസ്,സാജിബ്, പി മമ്മദ്,പി മുജീബ്,റഫീക്ക്,ഫൈസല്‍, മഹറൂഫ്, കരീം,കുട്ടിയാപ്പു,തുടങ്ങിയവര്‍ നേത്രത്ത്വം നല്‍കി.
1 comments:
ഉഷാറായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക